കൊച്ചി: വീട്ടിൽ അതിരാവിലെ അതിക്രമിച്ചു കയറി രണ്ടരപവൻ തൂക്കം വരുന്ന സ്വർണമാലയും പണവും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ.
ഉദയംപേരൂർ മണകുന്നം കരയിൽ നികർത്തിൽ വളർകോഡ് വീട്ടിൽ അജേഷ് പങ്കജാക്ഷൻ (47) നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കബനി പാലസ് ഹോട്ടലിനു സമീപമുള്ള വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടിൽ രാവിലെ 7 മണിയോടെ എത്തി അടുക്കള വഴി അകത്തു കടന്നാണ് മോഷണം നടത്തിയത്. കൃത്യം നടന്ന വീടിന്റെ സമീപത്ത് നിന്ന് മാറി ബൈക്ക് വെച്ചാണ് ഇയാൾ അകത്തു കടന്നത്. സമീപപ്രദേശങ്ങളിലെ 15 ഓളം സിസിടിവി ക്യാമറ നിരീക്ഷണം നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത് മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തിൽ എസ് ഐ മാരായഎസ് എൻ സുമിത, കെ അനിൽ, പി സി ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി എം ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, എച്ച് ഹാരിസ്, സന്ദീപ് ടി പ്രഭാകർ,രഞ്ജിത് രാജൻ എന്നിവർ ഉണ്ടായിരുന്നു.
Uncategorized
കൃത്യമായ പ്ലാനിങ്! ബൈക്ക് മാറ്റി വച്ചു, രാവിലെ 7 മണിക്ക് വീടിന്റെ അടുക്കള വഴി കേറി;രണ്ടര പവന്റെ മാല മോഷണം പോയി
- by thejmpking@gmail.com
- May 10, 2025
- 0 Comments
- Less than a minute
- 4 Views
- 2 days ago

Leave feedback about this