April 19, 2025
Chicago 12, Melborne City, USA
Uncategorized

പഴകിയ മത്സ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ച് കുവൈത്ത് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ പഴകിയ മത്സ്യം കണ്ടെത്തിയ  11 മത്സ്യ സ്റ്റാളുകൾ പൂട്ടിച്ചു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യം പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുബാറക്കിയ മാർക്കറ്റിലെ 11 മത്സ്യ സ്റ്റാളുകൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടച്ചുപൂട്ടിയത്. 

വിപണിയിൽ ലഭ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പരിശോധന ശ്രമങ്ങളുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടലുകളെന്ന് അതോറിറ്റി വ്യക്തമാക്കി. അംഗീകൃത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ വിൽപ്പനക്കാരും പാലിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.

Read Also – മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് പ്രവാസിയെ കൊള്ളയടിച്ചു, പ്രതിക്കായി അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video