May 12, 2025
Chicago 12, Melborne City, USA
Uncategorized

34-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 8 മുതൽ

ദോഹ: ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമ​ത് പ​തി​പ്പ് മേ​യ് എ​ട്ടി​ന് ആരംഭിക്കും. 17 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഖത്തറിന്‍റെ പുസ്തകോത്സവത്തിന് ​ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെന്‍ററാണ് (ഡി.​ഇ.​സി.​സി) വേ​ദി​. 43 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 552 പ്ര​സാ​ധ​ക​ർ പു​സ്ത​ക​ങ്ങ​ളു​മാ​യി മേളയിൽ പ​ങ്കു​ചേ​രും. ഇ​ത്ത​വ​ണ പല​സ്തീ​നാ​ണ് അ​തി​ഥി രാ​ജ്യ​മാ​യി പ​​ങ്കെ​ടു​ക്കു​ന്ന​ത്. പ​ല​സ്തീ​നി​ൽ​ നി​ന്ന് 11 പ്ര​സാ​ധ​ക​ർ ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും. 

സി​റി​യ​യി​ലെ ഹ​ൽ​ബൗ​നി ബു​ക്സ്, അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ് മേഖലയിൽ നിന്നുള്ള പ്രസാധകർ തുടങ്ങിയവർ ഇത്തവണ ആ​ദ്യ​മാ​യി ദോ​ഹ പുസ്തകമേളയിൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തും. 166,000ത്തോ​ളം വൈ​വി​ധ്യ​മാർന്ന പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​വി​ശേ​ഷ​ത. വിവിധ ഭാഷകളിലും വിഷയങ്ങളിലുമുള്ള പുസ്തകങ്ങൾ വായനക്കാർക്ക്‌ ഇവിടെ നിന്ന് വാങ്ങാനാകും. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങളും മേളയിലുണ്ടാകും. കു​ട്ടി​ക​ൾക്കായുള്ള പവലിയനുകളും മേളയുടെ പ്രത്യേകതയാണ്. പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു നി​ൽ​ക്കു​ന്ന പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക, ക​ലാ പ​രി​പാ​ടി​ക​ൾ, സെ​മി​നാ​ർ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ശി​ൽ​പ​ശാ​ലകൾ, കുട്ടികൾക്കായുള്ള പരിപാടികൾ  എ​ന്നി​വ​യും അ​ര​ങ്ങേ​റും.

Read Also – തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും, ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്

മി​ക​ച്ച പ്ര​സാ​ധ​ക​ർ​ക്കും എ​ഴു​ത്തു​കാ​ർ​ക്കു​മാ​യി ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം, ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള പു​ര​സ്കാ​ര​വും ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​ർ, ബാ​ല സാ​ഹി​ത്യ പ്ര​സാ​ധ​ക​ർ, സർഗ്ഗാത്മക എഴുത്തുകാരൻ, യു​വ ഖ​ത്ത​രി എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. വായനാപ്രേമികൾക്കായി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​മേ​ള​യി​ൽ ഒ​ന്നാ​യ ദോ​ഹ ബുക്ക്‌ ഫെയറിൽ ഒ​രു​ക്കു​ന്ന​ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video