ബലൂചിസ്ഥാൻ ഒരു ‘കെജിഎഫ്’; ഗുഡ്ബൈ പറഞ്ഞാൽ പാകിസ്ഥാൻ കാറ്റുപോയ ബലൂൺ!
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഇതിന് പാകിസ്ഥാൻറെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനവും ഇന്ത്യയുടെ പ്രത്യാക്രമണവും തുടർന്നുണ്ടായ വെടിനിർത്തൽ ധാരണയുമെല്ലാം വാർത്തകളിൽ നിറഞ്ഞു. എന്നാൽ ഇതിനിടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരു പ്രധാന സംഭവം കൂടിയുണ്ട്. പാകിസ്ഥാനെതിരായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ)യുടെ നീക്കങ്ങൾ. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പതിറ്റാണ്ടുകളായി സായുധ കലാപം നിലനിൽക്കുന്നതിനാൽ പാകിസ്ഥാന്റെ ഏറ്റവും വലിയ തലവേദനകളിൽ