March 16, 2025
Chicago 12, Melborne City, USA

Blog

Uncategorized

ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (30) മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഇതിനിടെയാണ് മിന്നലേറ്റത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Read More
Uncategorized

പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ

കുവൈത്ത് സിറ്റി: പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ ഡിപ്പാർട്ട്‌മെൻ്റ്, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയിട്ടുണ്ട്.  തങ്ങളുടെ യാത്രാ പെർമിറ്റുകൾ പുതുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പള്ളിയിലെ പ്രവാസി തൊഴിലാളികളെ അറിയിക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രവാസികൾ മുമ്പ് ഉപയോഗിച്ചിരുന്ന എക്സിറ്റ് പെർമിറ്റ് രേഖ, കടൽ, കര അതിർത്തികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും നിർത്തലാക്കിയതായി മോസ്‌ക് സെക്ടർ വ്യക്തമാക്കി. ഈ പ്രിൻ്റ് ചെയ്ത

Read More
Uncategorized

ട്രംപ് ധീരനെന്ന് പ്രധാനമന്ത്രി മോദി; ‘കരുത്ത് ഇന്ത്യയിലെ ജനം, ചെറുപ്പത്തിൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായി’

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തൻ്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡൻ്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധൻ്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് താൻ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു.

Read More
Uncategorized

ഐപിഎൽ ലേലത്തില്‍ ആരും ടീമിലെടുത്തില്ല, പിന്നാലെ രഞ്ജിയില്‍ മിന്നി; ഇന്ത്യൻ ഓൾ റൗണ്ടറെ റാഞ്ചി ലക്നൗ

ലക്നൗ: ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ കൈവിട്ട ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ ലക്നൗ സൂപ്പര്‍ ജയന്‍റില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പം ഷാര്‍ദ്ദുല്‍ ഇന്ന് പരിശീലനം നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ന് ലക്നൗ ക്യാംപിലെത്തിയ ഷാര്‍ദ്ദുല്‍ ടീം ജേഴ്സി ധരിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാര്‍ദ്ദുലിനെ ടീമിലെടുത്ത കാര്യം ലക്നൗ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സീസണ് മുമ്പ് പരിക്കിന്‍റെ പിടിയിലാണ് ലക്നൗ. പരിക്കുള്ള പേസര്‍ മായങ്ക് യാദവിന് സീസണിലെ ആദ്യ

Read More
Uncategorized

Malayalam News Live: ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ്  അമേരിക്കൻ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

Read More
Uncategorized

രാജ്യത്തെ 776ല്‍ 773 ജില്ലകളിലും 5ജി; ചരിത്ര നേട്ടത്തിനരികെ ഇന്ത്യ

ദില്ലി: രാജ്യത്തെ 5ജി വിന്യാസം ചരിത്ര നേട്ടത്തോടടുക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 776 ജില്ലകളില്‍ 733 ഇടത്തും 5ജി എത്തിയതായി ടെലികോം മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ 99 ശതമാനം ജില്ലകളില്‍ ആറാം തലമുറ നെറ്റ്‌വര്‍ക്ക് സംവിധാനം എത്തി. രാജ്യത്തിന്‍റെ ഡിജിറ്റല്‍ സൗകര്യവികസനത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാണിത്.  സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് രാജ്യത്തിന്‍റെ 5ജി വികസനത്തില്‍ മുന്നിലുള്ളത്. 2022 ഒക്ടോബറിലാണ് ജിയോയും എയര്‍ടെല്ലും ആദ്യമായി 5ജി അവതരിപ്പിച്ചത്. 2023 ഓഗസ്റ്റിന് മുമ്പ്

Read More
Uncategorized

ബിജെപി നേതാക്കളെ എക്സിൽ വിമർശിച്ചു; അസം കോൺ​ഗ്രസ് വക്താവിനെ വീട്ടിൽക്കയറി അറസ്റ്റ് ചെയ്തു

ദില്ലി: ബിജെപി നേതാക്കൾക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുന്നയിച്ച അസം കോൺഗ്രസ് വക്താവ് റീതം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹത്തി പോലീസിന്റെ സഹായത്തോടെ ലഖിംപൂർ പോലീസിലെ ഒരു സംഘമാണ് ഗുവാഹത്തിയിലെ വീട്ടിൽ നിന്ന് റീതം സിംഗിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എക്‌സിൽസിങ് നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ മനാബ് ദേകയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ധേമാജി ജില്ലയിൽ 2021-ൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് വ്യക്തികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് സിംഗ് പങ്കുവെച്ചു.

Read More
Uncategorized

വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ/ഇടുക്കി: വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണങ്ങളിൽ മൂന്നു പേര്‍ക്ക് പരിക്ക്. വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിനാണ് പരിക്കേറ്റത്. മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ നാരായണന്‍റെ പുറത്തും കാലിനും പരിക്കേറ്റു. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം വിറക് ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് ആന ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. നാരായണനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാരായണന്‍റെ പരിക്ക് ഗുരുതരമല്ല. ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ക്കാണ്

Read More
Uncategorized

അടിമാലിയിൽ 19കാരന്റെ കയ്യിൽ 2 കിലോ, ചങ്ങനാശ്ശേരിയിൽ അസം സ്വദേശിയിൽ നിന്ന് ഒന്നര കിലോ, കഞ്ചാവ് വേട്ട തുടരുന്നു

കൊച്ചി: അടിമാലിയിൽ 2 കിലോയിലധികം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. രാജാക്കാട് സ്വദേശി അഭിനന്ദ് എസ് (19) ആണ് അറസ്റ്റിലായത്. അടിമാലി നർക്കോട്ടിക് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വിപി യും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെഎം അഷ്റഫ്, ദിലീപ് എൻകെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ് സിഎം, മുഹമ്മദ് ഷാൻ കെഎസ്, ബിബിൻ ജെയിംസ്, സുബിൻ പി. വർഗീസ്, സിവിൽ എക്സൈസ് ഓഫീസർ

Read More
Uncategorized

Malayalam News Live: വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ക്യാമ്പസില്‍ കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന കിട്ടി. പൂർവവിദ്യാർഥികൾ അടക്കം അന്വേഷണ പരിധിയിൽ.

Read More