വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ബില്ലിന് എതിരെ ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ബില്ലിലെ ആശങ്കകൾ അറിയിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയോട് സമയം തേടി. ദില്ലി സർവകലാശാലയിൽ ബില്ലിന് എതിരെ എംഎസ്എഫ് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധിക്കും. രാജ്യത്തിൻ്റെ മറ്റ് ഇടങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. മുസ്ലിം വ്യക്തി നിയമ ബോർഡും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാടെടുത്തു, സമ്മർദ്ദത്തിലാക്കിയെന്നും ആശ സമര സമിതി: കുപ്പിയിൽ പെട്രോൾ നൽകിയില്ല, മാനേജറെ വലിച്ചിഴച്ച് മർദിച്ച് പെട്രോൾ വാങ്ങി കാറിലെത്തിയ സംഘം, അന്വേഷണം തുടങ്ങി
