March 14, 2025
Chicago 12, Melborne City, USA

Blog

Uncategorized

ഫിറ്റ്നസില്ല, സ്കൂൾ കുട്ടികളുമായി പോയ സ്കൂൾ ബസ് പിടിച്ചെടുത്തു, ഡ്രൈവർക്കെതിരെ കേസ്

തൃശൂർ: അരിമ്പൂരിൽ ഫിറ്റ്നസില്ലാതെ ഓടിയ സ്കൂൾ ബസ് പിടിച്ചെടുത്തു. സ്കൂൾ ബസ് സൗകര്യം ഇല്ലാത്തതിനാൽ അരിമ്പൂർ ഗവ. യു.പി സ്കൂൾ അധികൃതർ ഏർപ്പെടുത്തിയ വാഹനമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തതിനാൽ പിടിച്ചെടുത്തത്. സർക്കാർ സ്കൂളിലെ 27 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടു മാസമായി. തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റാണ് വാഹനം പിടികൂടിയത്. ഡ്രൈവർക്ക് എതിരെ  കേസെടുത്തു. കുട്ടികളെ വീട്ടിൽ എത്തിക്കാൻ മറ്റൊരു വണ്ടി ഉദ്യോഗസ്ഥർ ഏർപ്പാടാക്കി.   

Read More
Uncategorized

ഒറ്റ ചാർജ്ജിൽ 600 കിമീ, ഇതാ പുതിയ ടൊയോട്ട സി-എച്ച്ആർ പ്ലസ് ഇവി

സി-എച്ച്ആർ പ്ലസ് ഇവി, bZ4X, ലെക്സസ് RZ എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങൾ ടൊയോട്ട യൂറോപ്പിൽ അവതരിപ്പിച്ചു. ടൊയോട്ട C-HR പ്ലസ് ഇലക്ട്രിക് എസ്‌യുവി 2025 ന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ ബി-സെഗ്മെന്റ് ഇവി ഉയർന്ന റേഞ്ച്, പ്രായോഗിക ക്യാബിൻ, വലിയ ലഗേജ് സ്‌പേസ് എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. യൂറോപ്പിൽ വരാനിരിക്കുന്ന അർബൻ ക്രൂയിസർ ഇവിക്ക് മുകളിലായിട്ടായിരിക്കും ഇത് സ്ഥാനം പിടിക്കുന്നത്.  ഈ ഇലക്ട്രിക് എസ്‌യുവി രണ്ട്

Read More
Uncategorized

രാവിലെ 11 മണി, കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ക്യമ്പസില്‍ പതിച്ച തീഗോളം; കത്തിക്കരിഞ്ഞ് ‘ സൗന്ദര്യ’, സംഭവിച്ചത്

2004 ഏപ്രിൽ 17 ആയിരുന്നു അന്ന് ദിവസം, രാവിലെ 11 മണി തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന നടിയായിരുന്ന സൗന്ദര്യ കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയർസ്ട്രിപ്പിൽ നിന്ന് സിംഗിൾ എഞ്ചിൻ സെസ്‌ന 180 വിമാനത്തില്‍ കയറി ടേക്ക് ഓഫിന് തയ്യാറായി നില്‍ക്കുകയാണ്. 2004 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൗന്ദര്യ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കുവേണ്ടി പ്രചാരണം നടത്താൻ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യ. ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളില്‍

Read More
Uncategorized

‘മോദിയുടെ സമ്മർദ്ദത്താൽ ഒപ്പുവെച്ച കരാറെന്ന് കോൺഗ്രസ്’, സ്റ്റാർലിങ്ക്- ജിയോ എയർടെൽ കരാറിൽ വിവാദം

ദില്ലി: സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത ഇന്‍റർനെറ്റ് സേവനദാതാക്കളായ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലെ രണ്ട് പ്രമുഖ മൊബൈൽ കമ്പനികളായ എയർടെൽ, റിലയൻസ് ജിയോ എന്നിവരുമായി കരാർ ഒപ്പിട്ടതിനെ ചൊല്ലി വിവാദം കടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദം കാരണമാണ് സ്റ്റാർലിങ്കിനെ ഇതുവരെ എതിർത്തവർ പെട്ടെന്ന് കരാറുണ്ടാക്കിയതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്തുള്ള ട്വീറ്റ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവാദത്തെ തുടർന്ന് ഡിലീറ്റ് ചെയ്തു.    ഇന്ത്യക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി

Read More
Uncategorized

Malayalam News Live: ഫിറ്റ്നസില്ല, സ്കൂൾ കുട്ടികളുമായി പോയ സ്കൂൾ ബസ് പിടിച്ചെടുത്തു, ഡ്രൈവർക്കെതിരെ കേസ്

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.

Read More
Uncategorized

രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ നായകനാവില്ല! കാരണം വ്യക്തമാക്കി താരം, ക്യാപ്റ്റനായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ദില്ലി: വരുന്ന ഐപിഎല്‍ സീസണില്‍ കെ എല്‍ രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുമെന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹം നായകസ്ഥാനം വേണ്ടെന്ന് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. അക്‌സര്‍ പട്ടേലിനായിരിക്കും ഇനി ടീമിനെ നയിക്കാനുള്ള ചുമതല. കഴിഞ്ഞ ഐപിഎല്ലില്‍ റിഷഭ് പന്ത് ഒരു മത്സരത്തില്‍ വിലക്ക് അക്‌സറാണ് ഡല്‍ഹിയെ നയിച്ചിരുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ 103 റണ്‍സും അഞ്ചു വിക്കറ്റുകളും സ്വന്തമാക്കിയ അക്‌സര്‍ മികച്ച ഫോമിലാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം.  എന്തുകൊണ്ടായിരിക്കും

Read More
Uncategorized

ശമ്പളം മുടങ്ങിയാൽ സാലറി അക്കൗണ്ടിനെന്ത് പറ്റും, അക്കൗണ്ട് ഉടമകൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ശമ്പളമുളള ജോലിക്കാർ സാലറി അക്കൗണ്ടായിരിക്കും ഉപയോ​ഗിക്കുക. പെട്ടെന്ന് ജോലി നഷ്ടമാകുകയോ ശമ്പളം മുടങ്ങുകയോ ചെയ്താൽ എന്തുസംഭവിക്കും? സോവിം​ഗ്സ് അക്കൗണ്ടും  സാലറി അക്കൗണ്ടും തമ്മിലുള്ള ‍വ്യത്യാസം ഇവിടെയാണ് പ്രകടമാകുക. ഒരു സേവിംഗ്‌സ് അക്കൗണ്ട് എന്നത് ജോലിയുള്ളവർക്കും അല്ലാത്തവർക്കും പണം നിക്ഷേപിക്കാനും ഏത് സമയത്തും പിൻവലിക്കാനും കഴിയുന്ന ഒന്നാണ്. സ്ഥിരമായി ആവശ്യമില്ലാത്ത പണം സുരക്ഷിതത്വത്തിനായി അക്കൗണ്ടിൽ സൂക്ഷിക്കാം. ചില ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിലെ തുകയ്ക്ക് കൂട്ടുപലിശയും നൽകുന്നു. ഇവിടെ നിക്ഷേപിക്കുന്ന പണം ഉപയോക്താക്കൾക്ക് അധിക നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം

Read More
Uncategorized

പാലക്കാട് ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് അച്ഛനും രണ്ട് വയസുള്ള കുഞ്ഞും

പാലക്കാട്: പാലക്കാട് ലക്കിട്ടിയിൽ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Read More
Uncategorized

ഡ്രാഗണിലെ കീര്‍ത്തിയാകാൻ തീരുമാനിച്ചത് ആ താരത്തെ, സംവിധായകന്റെ വെളിപ്പെടുത്തല്‍

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. അശ്വത് മാരിമുത്താണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം 132 കോടി നേടിയിരിക്കുകയാണ്. അതിനിടെ ഡ്രാഗണിന്റെ അണിയറ കഥകള്‍ സംവിധായകൻ വെളിപ്പെടുത്തിയതാണ് ശ്രദ്ധായകര്‍ഷിക്കുന്നത്. ഡ്രാഗണില്‍ കീര്‍ത്തിയെന്ന കഥാപാത്രം മലയാളി താരം അനുപമ പരമേശ്വരനായിരുന്നു. തുടക്കത്തില്‍ ആ കഥാപാത്രമായി സംവിധായകൻ തീരുമാനിച്ചിരുന്നത് കയാദു ലോഹറിനെയായിരുന്നു. എന്നാല്‍ പിന്നീട് പല്ലവി എന്ന കഥാപാത്രമായി തീരുമാനിക്കുകയും ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു എന്ന് അശ്വത് മാരിമുത്ത് വെളിപ്പെടുത്തുന്നു. കയാദുവിനെ മാറ്റിയപ്പോഴാണ് കീര്‍ത്തി എന്ന കഥാപാത്രമായി അനശ്വര പരമേശ്വരനെത്തുന്നത്.

Read More
Uncategorized

Malayalam News Live : ശമ്പളം മുടങ്ങിയാൽ സാലറി അക്കൗണ്ടിനെന്ത് പറ്റും, അക്കൗണ്ട് ഉടമകൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കൊല്ലം നഗരത്തിൽ മാടൻനടയിൽ വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വിൽപനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു. 

Read More