ദില്ലി: ബിജെപി നേതാക്കൾക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുന്നയിച്ച അസം കോൺഗ്രസ് വക്താവ് റീതം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹത്തി പോലീസിന്റെ സഹായത്തോടെ ലഖിംപൂർ പോലീസിലെ ഒരു സംഘമാണ് ഗുവാഹത്തിയിലെ വീട്ടിൽ നിന്ന് റീതം സിംഗിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എക്‌സിൽസിങ് നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ മനാബ് ദേകയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ധേമാജി ജില്ലയിൽ 2021-ൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് വ്യക്തികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് സിംഗ് പങ്കുവെച്ചു.
Read More… താമരശേരിയിൽ പരീക്ഷയ്ക്ക് സ്‌കൂളിലേക്ക് പോയ 13കാരിയെ നാല് ദിവസമായി കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി
ബിജെപി നേതാക്കളായ മനാബ് ദേക, മുൻ അസം ബിജെപി മേധാവി ഭാബേഷ് കലിത, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവർ പ്രതികളായ റിപ്പോർട്ടാണ് ഇദ്ദേഹം ബലാത്സംഗക്കേസിലെ പ്രതികൾ എന്ന പരാമർശത്തോടെ പങ്കുവെച്ചത്. കേസിൽ നീതിയുണ്ടാകുമോ നിയമം എല്ലാവർക്കും തുല്യമാണോയെന്നും ബിജെപി അസമിന്റെ ഔദ്യോഗിക ഹാൻഡിൽ ടാഗ് ചെയ്തുകൊണ്ട് സിംഗ് ചോദിച്ചു. അറസ്റ്റിനെ രാഷ്ട്രീയ പ്രതികാരം എന്ന് വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വാറണ്ടോ നിയമപരമായ നോട്ടീസോ നൽകിയിട്ടില്ലെന്നും റീതം സിങ് പറഞ്ഞു.