ദിവസവും ഒരു പേരയ്ക്ക കഴിച്ചോളൂ, ഗുണങ്ങൾ ഇതൊക്കെയാണ്.
ദിവസവും ഒരു പേരയ്ക്ക കഴിച്ചോളൂ, ഗുണങ്ങൾ ഇതൊക്കെയാണ്
വിറ്റാമിൻ എ, സി, വിറ്റാമിൻ ബി 2, കെ, ഫൈബർ, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.
പേരയ്ക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.
പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവ് പരിഹരിക്കാൻ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം. 100 ഗ്രാം പേരയ്ക്കയിൽ വെറും 68 കലോറിയും 8.92 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി പ്രതിരോധശേഷി മെച്ചപ്പെടുത്താനും സാധാരണ അണുബാധകളിൽ നിന്നും രോഗകാരികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.
ലൈക്കോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോൾ എന്നിവ ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ചെയ്യുന്നു.
പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിലും സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയുന്നതിലും ലൈക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പേരയ്ക്ക വളരെ മികച്ചതാണ്.
നാരുകളുടെ അംശവും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും പ്രമേഹ സാധ്യത തടയുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നു.