live.fezamart.com Blog Uncategorized പാലക്കാട് പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം
Uncategorized

പാലക്കാട് പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പി മുതുതലയിൽ പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മുതുതല കൊട്ടിയാട്ടുപറമ്പിൽ വേലായുധനാണ് (75) മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കീപാഡ് ഫോണൊഴികെ ഒന്നും ബാക്കിവെച്ചില്ല, ലക്ഷങ്ങൾ വിലയുള്ള ഫോണുകളടക്കം ചാക്കിലാക്കി, തൃശൂരിൽ വൻ മോഷണം

Exit mobile version