March 14, 2025
Chicago 12, Melborne City, USA
Uncategorized

ആനന്ദകുമാറിന് അടിയന്തര ശസ്ത്രക്രിയ; ആൻജിയോഗ്രാം ചെയ്തപ്പോള്‍ 95 ശതമാനം ബ്ലോക്ക് കണ്ടെത്തിയെന്ന് ഡോക്ടർ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ. ബ്ലോക്ക് കണ്ടതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിലാണ് ആനന്ദകുമാർ ഇപ്പോള്‍. ആൻജിയോഗ്രാം നടത്തിയപ്പോൾ 95 ശതമാനം ബ്ലോക്ക് കണ്ടെത്തിയെന്ന് ഡോക്ടർ അറിയിച്ചു. മൂവാറ്റുപുഴ കേസിൽ രണ്ടാം പ്രതിയായ ആനന്ദ് കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചതെന്നുമാണ് ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആനന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി മാറ്റി. ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video