March 14, 2025
Chicago 12, Melborne City, USA
Uncategorized

എന്താണ് ട്രേ സീലിംഗ്; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം 

പലതരത്തിലുള്ള സീലിംഗുകളാണ് നമ്മൾ വീടുകൾക്ക് നൽകാറുള്ളത്. നമ്മുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ളവ നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. മുറിയുടെ ലുക്കിനെ അടിമുടി മാറ്റാൻ സഹായിക്കുന്ന ഒന്നാണ് സീലിംഗ്. അതുകൊണ്ട് തന്നെ വീടിന് സീലിംഗ് ചെയ്യാൻ തുടങ്ങുമ്പോൾ നല്ല മോഡലുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. 

എന്താണ് ട്രേ സീലിംഗ്

ട്രേ സീലിംഗിനെ റീസെസ്ഡ് സീലിംഗ് എന്നും പറയാറുണ്ട്. തലകീഴായി കിടക്കുന്ന ഒരു ട്രേ മോഡലാണ് ട്രേ സീലിംഗ്. ഡിസൈനിന്റെ മധ്യഭാഗം സാധാരണയുള്ള ചുറ്റളവിൽ നിന്നും  കൂടുതൽ ഇഞ്ച് ഉയരത്തിലായിരിക്കും ഉണ്ടായിരിക്കുക. ഇത് മുറിക്ക് പുതിയ ഡൈമൻഷൻ നൽകുന്നു. 

ഗുണങ്ങൾ 

1. ട്രേ സീലിംഗ് നൽകിയാൽ മുറിക്ക് വലിയ സ്പേസ് ഉള്ളതായി തോന്നിക്കും. 

2. ഏത് റൂം സ്റ്റൈലിനും ചേരുന്നതാണ് ട്രേ സീലിംഗ്. കൂടാതെ  മുറികളെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു. 

3. ഭംഗിയില്ലാത്ത വയറിങ്, പ്ലംബിങ്, വെന്റിങ് എന്നിവ മറയ്ക്കാനും  ട്രേ സീലിംഗ് കൊണ്ട് സാധിക്കും.   

ദോഷങ്ങൾ 

1. കൂടുതൽ ചിലവേറിയ ഒന്നാണ് ട്രേ സീലിംഗ്.

2. സീലിംഗിന് കുറഞ്ഞത് 8 അടി നീളമെങ്കിലും ഉണ്ടായിരിക്കണം.

3. ഫ്ലാറ്റ് സീലിംഗിനെക്കാളും അധികമായി വൃത്തിയാക്കേണ്ടിയും   പരിപാലിക്കേണ്ടിയും വരുന്നൂ.

4. ഒരു സീലിംഗിന് പുറമേ വെക്കാൻ സാധിക്കില്ല.

ട്രേ സീലിംഗ് എങ്ങനെ മികച്ചതാക്കാം 

നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഡിസൈൻ ചെയ്യാൻ കഴിയുന്നവയാണ് ട്രേ സീലിംഗ്. 

നിറം 

ട്രേ സീലിംഗ് കൂടുതൽ ആകർഷകമാക്കാൻ മുറിയുടെ പെയ്ന്റിനോട് ചേരുന്ന കോൺട്രാസ്റ്റ് നിറങ്ങൾ കൊടുക്കാവുന്നതാണ്. ഉയര വ്യത്യാസം വേറിട്ട് നിർത്താൻ ട്രിമ്മിന് ചുറ്റും പെയിന്റ് ചെയ്യാം. അല്ലെങ്കിൽ ഉയരമുള്ളതായി തോന്നിക്കാൻ സീലിംഗിന്റെ മധ്യഭാഗത്ത് പെയിന്റ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ മുറിയുടെ മറ്റ് ഭാഗങ്ങളുമായി ചേരുന്ന വിധത്തിലുള്ള ന്യൂട്രൽ ടോൺ നൽകുന്ന നിറങ്ങളും കൊടുക്കാവുന്നതാണ്. 

സ്റ്റെൻസിൽസ്, വാൾപേപ്പർ, ടൈൽസ്

ട്രേ സീലിംഗ് നൽകുമ്പോൾ ആർട് വർക്കുകൾ നൽകിയാൽ കാണാൻ കൂടുതൽ ഭംഗിയുണ്ടാകും. സ്റ്റെൻസിൽസ്, വാൾപേപ്പർ അല്ലെങ്കിൽ ടൈൽസ് എന്നിവ സീലിംഗിന് ഉള്ളിലോ ബോർഡറിലോ കൊടുക്കാവുന്നതാണ്.  

ലൈറ്റിംഗ്

ലൈറ്റിംഗ് കൂടെ ചെയ്ത് കഴിയുമ്പോഴാണ് ട്രേ സീലിംഗ് പൂർണമാകുന്നതെന്ന് പറയാം. അതുകൊണ്ട് തന്നെ സീലിംഗിന് ലൈറ്റ് ഫിറ്റ് ചെയ്യുമ്പോൾ ഭംഗിയുള്ളത് മാത്രം തെരഞ്ഞെടുക്കാം. എലഗന്റ് ലുക്കിന് സീലിംഗിന്റെ നടുഭാഗത്തായി തൂക്കിയിടുന്ന വിധത്തിലുള്ള ലൈറ്റുകൾ സെറ്റ് ചെയ്യാവുന്നതാണ്. 

ഷെയ്പ്പ്  

ട്രേ സീലിംഗുകൾ പൊതുവെ റെക്റ്റാങ്കിൽ ഷെയ്പ്പ് ആണെങ്കിലും സീലിംഗിന്റെ നടുഭാഗം നിങ്ങൾക്കിഷ്ടമുള്ള ഷെയ്പ്പിലാക്കാൻ സാധിക്കുന്നതാണ്. 

അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കാം; കാരണം ഇതാണ്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video