March 30, 2025
Chicago 12, Melborne City, USA
Uncategorized

പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വ്യാപകം; തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?

രാജ്യത്തെ  പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പല സ്ഥലങ്ങളിലും കാര്‍ഡ് സ്കിമ്മിംഗ പോലുള്ള മാര്‍ഗങ്ങളിലൂടെയാണ് തട്ടിപ്പ്. എടിഎമ്മിലോ കച്ചവട സ്ഥാപനങ്ങളിലോ  എടിഎം, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് വ്യക്തിഗത ഡാറ്റ മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് കാര്‍ഡ് സ്കിമ്മിംഗ്. സാമ്പത്തിക വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍, പെട്രോള്‍ പമ്പുകളിലും മറ്റും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.

പെട്രോള്‍ പമ്പുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ഒഴിവാക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. കാര്‍ഡ് റീഡര്‍ നിരീക്ഷിക്കുക

കാര്‍ഡ് വിശദാംശങ്ങള്‍ മോഷ്ടിക്കാന്‍ പലപ്പോഴും കാര്‍ഡ് റീഡറില്‍ സ്കിമ്മിംഗ് ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇടപാട് നടക്കുന്ന സമയത്ത് കാര്‍ഡ് റീഡര്‍ സൂക്ഷമമായി പരിശോധിക്കണം. കാര്‍ഡ് റീഡര്‍ വളഞ്ഞതോ അസ്വാഭാവികമോ ആയി കാണപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.

2. കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകള്‍ തിരഞ്ഞെടുക്കുക

സാധ്യമാകുന്നിടത്തെല്ലാം, ടാപ്പ്-ടു-പേ കാര്‍ഡുകള്‍ അല്ലെങ്കില്‍ മൊബൈല്‍ വാലറ്റുകള്‍ പോലുള്ള കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റ് രീതികള്‍ തിരഞ്ഞെടുക്കുക.  കാര്‍ഡ് ഒരിക്കലും ടെര്‍മിനലുമായി നേരിട്ട് ബന്ധപ്പെടാത്തതിനാല്‍ ഈ രീതികള്‍ സ്കിമ്മിംഗിന്‍റെ അപകടസാധ്യത കുറയ്ക്കുന്നു.

3. ഇടപാടുകള്‍ ഇടയ്ക്കിടെ പരിശോധിക്കുക

ഏതെങ്കിലും അനധികൃത ഇടപാടുകള്‍ തിരിച്ചറിയാന്‍  ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റുകള്‍ പതിവായി പരിശോധിക്കുക. എന്തെങ്കിലും പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ നിങ്ങളുടെ ധനകാര്യ സ്ഥാപനത്തെ അറിയിക്കുക. ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസ് വഴി ഇടപാട് അലേര്‍ട്ടുകള്‍ സജ്ജീകരിക്കുന്നത് പേയ്മെന്‍റുകള്‍ തത്സമയം ട്രാക്ക് ചെയ്യാന്‍ സഹായിക്കും.

4. പേയ്മെന്‍റ് നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക

പേയ്മെന്‍റ് നടത്തുമ്പോള്‍ കാര്‍ഡില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക. ഇടപാട് നിങ്ങളുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിങ്ങളുടെ കാര്‍ഡ് ഉടനടി തിരികെ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. കാര്‍ഡ് ക്ലോണിംഗ് അല്ലെങ്കില്‍ അനധികൃത സ്വൈപ്പിംഗ് പോലുള്ള തട്ടിപ്പ് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. പേയ്മെന്‍റ് മെഷീന്‍  നിങ്ങളുടെ അടുക്കല്‍ കൊണ്ടുവരാന്‍  ആവശ്യപ്പെടുക. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഒരിക്കലും ശ്രദ്ധിക്കാതെ വിടരുത്.

5. മികച്ച പെട്രോള്‍ പമ്പുകള്‍ ഉപയോഗിക്കുക

സുരക്ഷാ ക്യാമറകളും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഉള്ള, സുസ്ഥിരവും പ്രശസ്തവുമായ പെട്രോള്‍  പമ്പുകള്‍തിരഞ്ഞെടുക്കുക. അപരിചിതമായ പ്രദേശങ്ങളില്‍ ആയിരിക്കുമ്പോള്‍, കൂടുതല്‍ ജാഗ്രത പാലിക്കുകയും പേയ്മെന്‍റ് കൗണ്ടറുകള്‍ പരിശോധിക്കുകയും ചെയ്യുക

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video