May 9, 2025
Chicago 12, Melborne City, USA
Uncategorized

ഫ്‌ളെഡ്‌ലൈറ്റുകള്‍ തകരാറിലായി, പിന്നാലെ പഞ്ചാബ് കിംഗ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകള്‍ അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. ആദ്യം ഒരു ടവറിന് കേടുപാടുകള്‍ സംഭവിച്ചതെങ്കിലും പിന്നീട് രണ്ട് ടവറുകള്‍ കൂടി തകരാറിലായി. പിന്നാലെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരം 10.1 ഓവര്‍ ആയിരിക്കെയാണ് സംഭവം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പ്രിയാന്‍ഷ് ആര്യയുടെ (34 പന്തില്‍ 70) വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. പ്രിഭ്‌സിമ്രാന്‍ സിംഗ് (50), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് ക്രീസില്‍. 

പ്രിയാന്‍ഷ് – പ്രഭ്‌സിമ്രാന്‍ കൂട്ടുകെട്ടാണ് പഞ്ചാബിന് തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ സഹായിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 122 റണ്‍സ് കൂട്ടിചേര്‍ക്കുകയായിരുന്നു. എന്നാല്‍ 11-ാം ഓവറിലെ ആദ്യ പന്തില്‍ പ്രിയാന്‍ഷിനെ ടി നടരാജന്‍ പുറത്താക്കി. ആറ് സിക്‌സും അഞ്ച് ഫോറും ഉല്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതുവരെ 28 പന്തുകള്‍ നേരിട്ട പ്രഭ്‌സിമ്രാന്‍ ഏഴ് ഫോറുകള്‍ നേടിയിട്ടുണ്ട്. നേരത്തെ, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ഡല്‍ഹി ഒരു മാറ്റം വരുത്തി. വിപ്രജ് നിഗമിന് പകരം മാധവ് തിവാരി ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി നടരാജന്‍.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായി, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

വൈകുന്നേരം മഴ പെയ്തതിനെ തുടര്‍ന്ന് കൃത്യ സമയത്ത് മത്സരം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നനഞ്ഞ ഔട്ട്ഫീല്‍ഡും ആയതോടെ മത്സരത്തിന്റെ ടോസ് നീളുകയായിരുന്നു. 8.30ന് ആദ്യ പന്തെറിയും. 20 ഓവര്‍ മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാനാവും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ട് എണ്ണത്തിലും ഡല്‍ഹി പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം മഴയില്‍ മുങ്ങുകയും ചെയ്തു. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video