ഇടുക്കി: പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന ഷാൻ, മൂന്ന് വർഷം മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. സ്കൂളിലെ കൗൺസിലിങിൽ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.
Uncategorized
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ; 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്
- by thejmpking@gmail.com
- March 18, 2025
- 0 Comments
- Less than a minute
- 5 Views
- 2 days ago

Leave feedback about this