live.fezamart.com Blog Uncategorized രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ നായകനാവില്ല! കാരണം വ്യക്തമാക്കി താരം, ക്യാപ്റ്റനായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍
Uncategorized

രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ നായകനാവില്ല! കാരണം വ്യക്തമാക്കി താരം, ക്യാപ്റ്റനായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ദില്ലി: വരുന്ന ഐപിഎല്‍ സീസണില്‍ കെ എല്‍ രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുമെന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹം നായകസ്ഥാനം വേണ്ടെന്ന് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. അക്‌സര്‍ പട്ടേലിനായിരിക്കും ഇനി ടീമിനെ നയിക്കാനുള്ള ചുമതല. കഴിഞ്ഞ ഐപിഎല്ലില്‍ റിഷഭ് പന്ത് ഒരു മത്സരത്തില്‍ വിലക്ക് അക്‌സറാണ് ഡല്‍ഹിയെ നയിച്ചിരുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ 103 റണ്‍സും അഞ്ചു വിക്കറ്റുകളും സ്വന്തമാക്കിയ അക്‌സര്‍ മികച്ച ഫോമിലാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. 

എന്തുകൊണ്ടായിരിക്കും രാഹുല്‍ നായകസ്ഥാനം വേണ്ടെന്ന് വച്ചതെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി നായകസ്ഥാനം ഉപേക്ഷിച്ചതെന്നാണ് രാഹുല്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. അതേസമയം, ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ കളിച്ചേക്കില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് അവധിയെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറി. കരിയറിലെ തിരക്കേറിയ ഘട്ടത്തില്‍ റീചാര്‍ജ് ചെയ്യാന്‍ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് പിന്‍മാറിയത്. 

‘സൂര്യവന്‍ഷി സെറ്റാണ്, അവന്റെ മികവ് ലോകം കാണാനിരിക്കുന്നു’; പ്രതീക്ഷയോടെ സഞ്ജു

താരലേലത്തില്‍ 6.25 കോടി രൂപ്ക്കാണ് ഡല്‍ഹി ബ്രൂക്കിനെ സ്വന്തമാക്കിയത്. ബ്രൂക്ക് കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ബിസിസിഐയെ അറിയിച്ചു. ജോസ് ബട്ലര്‍ക്ക് പകരമായി ബ്രൂക്കിനെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം നായകനായി നിയമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പിന്മാറ്റം. ഇതോടെ ഐപിഎലിലെ പുതിയ നിയമപ്രകാരം ബ്രൂക്കിന് രണ്ട് വര്‍ഷത്തേക്ക് ലീഗില്‍ നിന്ന് വിലക്ക് വരും.കഴിഞ്ഞ സീസണ്‍ തുടങ്ങുന്നതിന് 10 ദിവസം മുന്‍പ് മുത്തശ്ശിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബ്രൂക്ക് പിന്മാറിയിരുന്നു.

ഐപിഎല്ലില്‍ മാര്‍ച്ച് 24ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം. കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്‌നൗവിനെ നയിക്കുന്നത്. ഡല്‍ഹി വരും ദിവസങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിക്കും.

Exit mobile version