March 17, 2025
Chicago 12, Melborne City, USA
Uncategorized

റായുഡുവിന്റെ മാസ്, സച്ചിന്റെ ക്ലാസ്! വിന്‍ഡീസിനെ തകര്‍ത്ത ഇന്ത്യക്ക് മാസ്റ്റേഴ്‌സ് ലീഗ് കിരീടം

റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യക്ക്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 149 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 50 പന്തില്‍ 74 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സുമായി മടങ്ങി. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ലെന്‍ഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 

റായുഡു – സച്ചിന്‍ സഖ്യം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് നേടി. എട്ടാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സച്ചിന്‍ ടിനോ ബെസ്റ്റിന്റെ പന്തില്‍ ഫൈന്‍ ലെഗില്‍ ചാഡ്‌വിക്ക് വാള്‍ട്ടണ് ക്യാച്ച്. 18 പന്തുകള്‍ നേരിട്ട സച്ചിന്‍ ഒരു സിക്‌സും രണ്ട് ഫോറും നേടി. തുടര്‍ന്നെത്തിയ ഗുര്‍കീരത് സിംഗ് മന്‍ (14) പെട്ടന്ന് മടങ്ങി. അഷ്‌ലി നഴ്‌സിനായിരുന്നു വിക്കറ്റ്. റായുഡുവിനൊപ്പം 28 റണ്‍സ് ചേര്‍ക്കാന്‍ ഗുര്‍കീരതിന് സാധിച്ചിരുന്നു. 15-ാം ഓവറില്‍ റായുഡുവും പവലിയനിലെത്തി. ടീമിനെ വിജയത്തിനടുത്ത് എത്തിച്ചാണ് താരം മടങ്ങിയത്. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായുഡുവിന്റെ ഇന്നിംഗ്‌സ്. റായുഡുവിന് പിന്നാലെ ക്രീസിലെത്തിയ യൂസഫ് പഠാന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. എന്നാല്‍ യുവരാജ് സിംഗ് (13), സ്റ്റുവര്‍ട്ട് ബിന്നിയെ (16) കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 

ഇപ്പോഴും എന്താ ടൈമിംഗ്! കാണാം പ്രതാപകാലത്തെ ഓര്‍മിപ്പിച്ച സച്ചിന്റെ അപ്പര്‍ കട്ട്

നേരത്തെ, ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ബ്രയാന്‍ ലാറ (6) – സ്മിത്ത് സഖ്യം ഒന്നാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ലാറയെ പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗള്ളിയില്‍ പവന്‍ നേഗിക്കായിരുന്നു ക്യാച്ച്. ഏഴാം ഓവറില്‍ വില്യം പെര്‍ക്കിന്‍സ് (6) മടങ്ങി. നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അധികം വൈകാതെ അപകടകാരിയായ സ്മിത്തിനെ തിരിച്ചയക്കാനും നദീമിന് സാധിച്ചു. രണ്ട് സിക്‌സും ആറ് ഫോറും നേടിയ താരത്തെ നദീം ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 67 എന്ന നിലയിലായി വിന്‍ഡീസ്.

രവി രാംപോള്‍ (2), ചാഡ്‌വിക്ക് വാള്‍ട്ടണ്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. ഒരറ്റത്ത് സിമോണ്‍സ് പിടിച്ചുനിന്നത് മാത്രമാണ് വിന്‍ഡീസിന് ആശ്വാസമായത്. അവസാന ഓവറിലാണ് സിമോണ്‍സ് മടങ്ങുന്നത്. 41 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറും നേടി. വിനയ് കുമാറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ അഷ്‌ലി നഴ്‌സും (1) വിനയ് കുമാറിന്റെ പന്തില്‍ പുറത്തായി. ധനേഷ് രാംദിന്‍ (12) പുറത്താവാതെ നിന്നു. 

ഹോളി ആഘോഷിച്ചു, മുഹമ്മദ് ഷമിയുടെ മകള്‍ക്കെതിരെ വിമര്‍ശനവുമായി മുമ്പ് വിമര്‍ശനമുന്നയിച്ച ഇസ്ലാമിക പണ്ഡിതന്‍

വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ്: ഡ്വെയ്ന്‍ സ്മിത്ത്, വില്യം പെര്‍കിന്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), ചാഡ്വിക്ക് വാള്‍ട്ടണ്‍, ദിനേഷ് രാംദിന്‍ (ക്യാപ്റ്റന്‍), ആഷ്ലി നഴ്സ്, ടിനോ ബെസ്റ്റ്, ജെറോം ടെയ്ലര്‍, സുലൈമാന്‍ ബെന്‍, രവി രാംപോള്‍.

ഇന്ത്യ മാസ്റ്റേഴ്സ്: അമ്പാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), പവന്‍ നേഗി, യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ഗുര്‍കീരത് സിംഗ് മന്‍, വിനയ് കുമാര്‍, ഷഹബാസ് നദീം, ധവാല്‍ കുല്‍ക്കര്‍ണി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video