കേരള സർക്കാരിന്റെ വനം വകുപ്പിൽ ഒരു ജോലി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. തൃശൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിലേക്ക് വനം വകുപ്പ് നിയമനം നടത്തുകയാണ്. ഈ തസ്തികകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. മാർച്ച് 7 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായോ തപാല്‍ വഴിയോ അപേക്ഷിക്കാം. 18,390 രൂപ മുതൽ 21,175 രൂപ വരെയാണ് ശമ്പളം. അനിമൽ കീപ്പർ ട്രെയിനി – 6, സെക്യൂരിറ്റി സ്റ്റാഫ് – 5, സാനിറ്റേഷൻ സ്റ്റാഫ് – 5 എന്നിങ്ങനെയാണ് ഒഴിവുകൾ. അനിമൽ കീപ്പർ ട്രെയിനി തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ 2025 ജനുവരി 1 ന് 28 വയസ്സ് കഴിയാത്തവരായിരിക്കണം. സെക്യൂരിറ്റി സ്റ്റാഫ് തസ്തിരകയിലേയ്ക്ക് അപേക്ഷിക്കുന്നവർ 2025 ജനുവരി 1-ന് 55 വയസ്സ് കഴിയാത്തവരും (വനം വകുപ്പിൽ 60 വയസ്സ്). സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ 2025 ജനുവരി 1 ന് 45 വയസ്സ് കഴിയാത്തവരുമായിരിക്കണം. ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
അനിമൽ കീപ്പർ ട്രെയിനി
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.
ശാരീരിക യോഗ്യത: പുരുഷന്മാർക്ക്: ഉയരം 163 സെ.മീ, നെഞ്ചളവ് 81 സെ.മീ (5 സെ.മീ. വികാസം). സ്ത്രീകൾക്ക്: ഉയരം 150 സെ.മീ.
സെക്യൂരിറ്റി സ്റ്റാഫ്
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
പ്രവർത്തന പരിചയം: ആർമി / നാവികസേന / വ്യോമസേനയിലോ ബീറ്റ് ഓഫീസർ / സെഷൻ ഓഫീസർ തസ്തികകളിലോ 10 വർഷത്തെ പരിചയം.
സാനിറ്റേഷൻ സ്റ്റാഫ്
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം
പ്രവർത്തന പരിചയം: ശുചിത്വ തൊഴിലാളി അല്ലെങ്കിൽ സർക്കാർ / പൊതു സ്ഥാപനങ്ങളിൽ മുഴുവൻ സമയ ജോലി.
അപേക്ഷിക്കേണ്ടതെങ്ങനെ?
വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://forest.kerala.gov.in/ സന്ദർശിക്കുക
ഹോം പേജിലുള്ള റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത് അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ്പ് ചെയ്ത ശേഷം അപേക്ഷ പൂർത്തിയാക്കുക
ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
READ MORE: പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം, ആകർഷകമായ ശമ്പളം; അപേക്ഷ ക്ഷണിച്ചു, വിശദ വിവരങ്ങൾ ഇതാ
Leave feedback about this