April 3, 2025
Chicago 12, Melborne City, USA
Uncategorized

10 കോടിയല്ല, ഇനി 12 കോടി ! കയ്യിലെത്തുക 300 രൂപ മുടക്കിയാൽ; വിഷു ബമ്പർ വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷു ബമ്പർ (ബി ആർ 103) ഭാഗ്യക്കുറി ടിക്കറ്റുകൾ വിപണിയിൽ എത്തി. 12 കോടി രൂപയാണ് വിഷു ബമ്പറിന് ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിൻ്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകൾക്ക് നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും.

വിഷു ബമ്പറിൽ 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മെയ് 28ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. അതേസമയം, ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുത്തത്. 10 കോടിയാണ് ഒന്നാം സമ്മാനം. 

‘സമ്മറിൽ’ സർക്കാരിന് ബമ്പറോ ? 250 രൂപ മുടക്കിയത് 36 ലക്ഷം പേർ ! 10 കോടിയിൽ ഭാ​ഗ്യശാലിക്ക് എത്ര ?

പാലക്കാട്  മേട്ടുപ്പാളയം സ്ട്രീറ്റിലെ കിംഗ് സ്റ്റാര്‍ എന്ന ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SG 513715 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഇവിടുത്തെ ഏജന്‍റായ എസ് സുരേഷില്‍ നിന്നും സബ് ഏജന്‍സിയായ ധനലക്ഷ്മി വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. പത്ത് ദിവസം മുന്‍പാണ് ഇത് വിറ്റുപോയതെന്നും വൈകാതെ തന്നെ ഭാഗ്യശാലിയെ അറിയാനാവുമെന്നാണ് ഏജന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 50 ലക്ഷം രൂപയാണ് സമ്മര്‍ ബമ്പറിന്‍റെ രണ്ടാം സമ്മാനം. ഇതും പാലക്കാട് ആണ് വിറ്റു പോയിരിക്കുന്നത്. 36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്‍റേതായി പുറത്തിറക്കിയത്. ഇത് മുഴുവനും വിറ്റുപോയിട്ടുണ്ട്. പത്ത് കോടിയില്‍  6 കോടി 30 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video