April 26, 2025
Chicago 12, Melborne City, USA
Uncategorized

350 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിച്ച് മന്ത്രിസഭ തീരുമാനം, മദ്യവിലയിൽ വൻ വർധനവിന് പുതുച്ചേരി സർക്കാർ

മാഹി : പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ തീരുമാനം. എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി.

ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളിൽ പെട്ട മദ്യങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില കൂടും. പുതുചേരിയിലെ 4 മേഖലകളിൽ മദ്യവില കൂടിയാലും, സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മദ്യ വില വർധനവോടെ 350 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. 

അന്താരാഷ്ട്ര ഷെഡ്യൂളുകളിൽ മാറ്റം; ഇറങ്ങുന്നതിന് മുമ്പ് ഷെഡ്യൂൾ ചെക്ക് ചെക്ക് ചെയ്യണമെന്ന് എയ‍ർലൈനുകൾ!
 

 

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video