March 14, 2025
Chicago 12, Melborne City, USA
Uncategorized

പാർക്കിങ് സ്ഥലത്ത് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡോക്ടറുടെ വാഹനം തട്ടിയെടുത്തു; പ്രതിക്കായി അന്വേഷണം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു ഡോക്ടറുടെ വാഹനം കത്തി കാണിച്ച് കവർന്നെന്ന പരാതിയിൽ പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതമാക്കി. 50 വയസ്സുള്ള സർക്കാർ ആശുപത്രി ഡോക്ടർ അൽ ഷാമിയ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകിയപ്പോഴാണ് സംഭവം പുറത്തുവന്നത്. 

ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലെ ഒരു ഷോപ്പിംഗ് മാളിൽ നിന്ന് ഇറങ്ങിയ ശേഷം പാർക്കിംഗ് സ്ഥലത്ത് വെച്ച് ഒരു അപരിചിതൻ തന്നെ സമീപിച്ചതായി ഡോക്ടർ പറഞ്ഞു. ഇയാൾ കത്തി വീശി ഭീഷണിപ്പെടുത്തുകയും കാറിന്‍റെ താക്കോൽ കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു.  ഇതോടെ ഭയപ്പെട്ട് താക്കോൽ നൽകിയതോടെ പ്രതി അവരുടെ വാഹനത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

Read Also –  സ്വന്തം രാജ്യക്കാരനെ കൊലപ്പെടുത്തിയ പ്രവാസി ഒമാനിൽ അറസ്റ്റിൽ

മോഷ്ടിച്ച കാറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്ടർ അധികൃതർക്ക് നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രൈം സീൻ പരിശോധിക്കുകയും നിരീക്ഷണ ദൃശ്യങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. സായുധ കവർച്ചയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടരുകയുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video