May 8, 2025
Chicago 12, Melborne City, USA
Uncategorized

ട്രംപിൻ്റെ താരിഫുകൾക്ക് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയെ കുലുക്കാനാകില്ല, കാരണം ഇതാണ്…

ന്ത്യന്‍ ഷെല്‍ഫുകളില്‍ സ്കോച്ച്, ഐറിഷ് അല്ലെങ്കില്‍ ജാപ്പനീസ് വിസ്കികള്‍  മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍  ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കി തംരംഗമാണ് വിപണിയില്‍. പതിനായിരങ്ങള്‍ മുടക്കി അവ വാങ്ങുകയും ആസ്വദിക്കുകയും ചെയ്യുന്ന ശക്തമായ വിപണി അടിത്തറ  ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കി നേടിയെടുത്തിരിക്കുന്നു.  പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യന്‍ വിസ്കിക്ക് അംഗീകാരം ലഭിക്കുന്നുണ്ട്, യുഎസ് ആസ്ഥാനമായുള്ള കെന്‍റക്കി ബര്‍ബണ്‍ നിര്‍മ്മാതാക്കളായ ബാര്‍ഡ്സ്ടൗണ്‍ അമേരിക്കന്‍ വിസ്കികളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിന്  ഇന്ത്യന്‍ വിസ്കി ബാരലുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.

പ്രീമിയം ബ്രാന്‍റുകള്‍ ഉപയോഗിക്കുന്നതിലെ കുതിച്ചുചാട്ടം ആണ് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടിനെ നിലനിര്‍ത്തുന്നത്. വര്‍ദ്ധിച്ചുവരുന്ന അധിക വരുമാനം, മാറുന്ന സാമൂഹിക ശീലങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള മദ്യത്തോടുള്ള വര്‍ദ്ധിച്ചുവരുന്ന മുന്‍ഗണന എന്നിവയാണ് വിപണിയുടെ ശക്തി.  കൂടുതല്‍ ഉപഭോക്താക്കള്‍ ആഡംബര ബ്രാന്‍റുകള്‍ക്ക് പണം ചെലവഴിക്കാനും തയ്യാറാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിസ്കി വിപണികളിലൊന്നാണ് ഇന്ത്യ. 2023ല്‍ 250 ദശലക്ഷം കേസുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇവയില്‍ ഭൂരിഭാഗവും പ്രാദേശിക കമ്പനികളാണ് നിറവേറ്റുന്നത്. റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സ്പിരിറ്റ് ഉപഭോഗത്തിലെ മുന്നേറ്റം കാരണം ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ആല്‍ക്കഹോള്‍-ബെവ് കമ്പനികള്‍ 8-10% വരുമാന വളര്‍ച്ച കൈവരിക്കും.

വെല്ലുവിളി എന്താണ്?

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന തീരുവ യുദ്ധം തന്നെയാണ് ഇന്ത്യയിലെ വിസ്കി ബ്രാന്‍റുകളെ ആശങ്കയിലാക്കുന്നത്. യുഎസ് നിര്‍മിത വിസ്കികളുടെ തീരുവ ഇന്ത്യ കുറച്ചാല്‍ വലിയ തോതില്‍ ഇറക്കുമതി നടക്കും എന്നതാണ് പ്രതിസന്ധി. ഇന്ത്യ അടുത്തിടെ യുഎസ് വിസ്കി ബ്രാന്‍റായ ബര്‍ബണിന്‍റെ ഇറക്കുമതി തീരുവ 50% ആയി കുറച്ചിരുന്നു. അതേസമയം, ഘട്ടം ഘട്ടമായുള്ള കുറവ് പരിഗണിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് (സിഐഎബിസി) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വളരുന്ന വിപണി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ആല്‍ക്കഹോള്‍ ബെവറേജ് വ്യവസായം 64 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക്. ഇതോടെ ആഗോള വിപണിയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ എത്തും. 2021 ല്‍ 52.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായിരുന്നു രാജ്യത്തെ മദ്യ വിപണി. സംസ്ഥാനങ്ങളുടെ ഖജനാവിലേക്ക് മദ്യ വ്യവസായത്തിലൂടെ പ്രതിവര്‍ഷം 3 ലക്ഷം കോടി രൂപയിലധികമാണ് എത്തുന്നത്. കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന കസ്റ്റംസ് തീരുവയും ചരക്ക് സേവന നികുതിയ്ക്കും പുറമേയാണിത്

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video