ചില സിനിമകൾ അങ്ങനെയാണ്. പ്രതീക്ഷകർക്കും അപ്പുറമുള്ള വിജയവും ബോക്സ് ഓഫീസ് കളക്ഷനും സ്വന്തമാക്കും. അത്തരത്തിൽ കഴിഞ്ഞ എട്ട് വർഷമായി തോൽവി എന്താണെന്ന് അറിയാതെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നൊരു ഇന്ത്യൻ സിനിമയുണ്ട്. പല ബ്രഹ്മണ്ഡ സിനിമകൾ വന്നുവെങ്കിലും ആ ചിത്രത്തെ മാത്രം മറികടക്കാൻ മറ്റൊരു സിനിമയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല. പറഞ്ഞ് വരുന്നത് ദംഗൽ എന്ന മെഗാ ബ്ലോക് ബസ്റ്റർ ചിത്രത്തെ കുറിച്ചാണ്.
2016 ഡിസംബറിൽ ആയിരുന്നു ആമിർ ഖാൻ നായകനായി എത്തിയ ദംഗൽ റിലീസ് ചെയ്തത്. ഗുസ്തി പ്രമേയമായി എത്തിയ ചിത്രം ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറുകയും ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം സൃഷ്ടിക്കുകയുമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 2,024 കോടിയാണ് ദംഗലിന്‍റെ ആകെ കളക്ഷൻ. ഇന്ത്യയിൽ നിന്നും 511.58 കോടി നേടിയ ചിത്രം വിദേശത്ത് നിന്നും 205 കോടിയും ചിത്രം നേടി. ശേഷം 2017ൽ ചൈനയിൽ സിനിമ റിലീസ് ചെയ്തു. ഇതോടെ 1231 കോടി രൂപയുംവ നേടി. മറ്റ് റിലീസുകളും സാറ്റലൈറ്റും എല്ലാം കൂടി ചേർത്ത് ആഗോള തലത്തിൽ 2,024 കോടി രൂപ ദംഗൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. 70 കോടിയാണ് ദംഗലിന്‍റെ മുടക്കുമുതല്‍ എന്നാണ് വിവരം.
കഴിഞ്ഞ വർഷങ്ങളിലായി ഒട്ടനവധി വൻ സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. ആർആർആർ, കെജിഎഫ് ചാപ്റ്റർ 2, ജവാൻ തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. ഒടുവിൽ ബോളിവുഡിനെ അടക്കം ഞെട്ടില്ല പുഷ്പ 2 വന്നു. എന്നിരുന്നാലും ദംഗലിനെ മറികടക്കാൻ സിനിമയ്ക്ക സാധിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 1800 കോടിയാണ് പുഷ്പയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ആമിർ ഖാന്റെ 60-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ദംഗലും ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.
Leave feedback about this