‘ജോലി കിട്ടി കയ്യിൽ പൈസ വന്നാൽ ഭർത്താവിന് വിലകൊടുക്കില്ല, എല്ലാ കാര്യത്തിലും അഭിപ്രായം പറയാൻ തുടങ്ങും’
നൂറു ശതമാനം സാക്ഷരതയുള്ള നാടാണ് നമ്മുടേത്. വിദ്യാഭ്യാസത്തിത്തിന് അത്രമാത്രം പ്രാധാന്യം നമ്മൾ നൽകുന്നു. വളരെ വർഷങ്ങൾക്ക് മുന്നേ തന്നെ സ്ത്രീകൾക്കും വിദ്യാഭ്യാസം നേടാനുള്ള അവസരം നമ്മുടെ നാട്ടിൽ ഉണ്ട്. അതുകൊണ്ട് തന്നെ മിക്കവരും ബിരുദധാരികൾ ആകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ സ്ത്രീകൾ ജോലിക്ക് പോവുക, വിദേശ പഠനം, വിദേശത്ത് ജോലിക്കായി പോകുക എന്ന രീതിയിൽ ഇപ്പോൾ വളരെ വലിയ മുന്നേറ്റം കേരളത്തിൽ ഉണ്ട്. എന്നാൽ സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പണം എങ്ങനെ ചിലവാക്കണം എന്ന് തീരുമാനിക്കാൻ