പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പദ്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പദ്മകുമാറിൻ്റെ വിരോധം. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു.
Uncategorized
Malayalam News Live: പിഎഫ് അക്കൗണ്ടുമായി എത്ര ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കാം; നിയമങ്ങൾ ഇവയാണ്
- by thejmpking@gmail.com
- March 11, 2025
- 0 Comments
- Less than a minute
- 1 View
- 2 days ago

Leave feedback about this