തൃശൂർ: അരിമ്പൂരിൽ ഫിറ്റ്നസില്ലാതെ ഓടിയ സ്കൂൾ ബസ് പിടിച്ചെടുത്തു. സ്കൂൾ ബസ് സൗകര്യം ഇല്ലാത്തതിനാൽ അരിമ്പൂർ ഗവ. യു.പി സ്കൂൾ അധികൃതർ ഏർപ്പെടുത്തിയ വാഹനമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തതിനാൽ പിടിച്ചെടുത്തത്. സർക്കാർ സ്കൂളിലെ 27 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടു മാസമായി. തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റാണ് വാഹനം പിടികൂടിയത്. ഡ്രൈവർക്ക് എതിരെ കേസെടുത്തു. കുട്ടികളെ വീട്ടിൽ എത്തിക്കാൻ മറ്റൊരു വണ്ടി ഉദ്യോഗസ്ഥർ ഏർപ്പാടാക്കി.
Leave feedback about this