live.fezamart.com Blog Uncategorized രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍
Uncategorized

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

പ്രമേഹം നിയന്ത്രിക്കാന്‍ ആദ്യം ഭക്ഷണത്തിന്‍റെ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും  ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും  ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള വൈറ്റ് ബ്രെഡ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. 

പഞ്ചസാര അടങ്ങിയ കേക്ക്, കാന്‍റി, ചോക്ലേറ്റുകള്‍ തുടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. 

പഞ്ചസാര അടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്. 

റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
 

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കൂട്ടുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. 

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Exit mobile version