March 14, 2025
Chicago 12, Melborne City, USA
Uncategorized

വനം വകുപ്പിൽ ഒരു ജോലിയാണോ സ്വപ്നം? അതും പി.എസ്.സി പരീക്ഷ ഇല്ലാതെ! എങ്കിൽ ഇതാ അവസരം!

കേരള സർക്കാരിന്റെ വനം വകുപ്പിൽ ഒരു ജോലി സ്വന്തമാക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർ‌ണാവസരം. തൃശൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിലേക്ക് വനം വകുപ്പ് നിയമനം നടത്തുകയാണ്. ഈ തസ്തികകളിലേയ്ക്ക് യോ​ഗ്യരായ ഉദ്യോ​ഗാ‍ർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. മാർച്ച് 7 ആണ് അപേക്ഷകൾ സമ‍‌‍ർപ്പിക്കാനുള്ള അവസാന തീയതി. 

മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായോ തപാല്‍ വഴിയോ അപേക്ഷിക്കാം. 18,390 രൂപ മുതൽ 21,175 രൂപ വരെയാണ് ശമ്പളം. അനിമൽ കീപ്പർ ട്രെയിനി – 6, സെക്യൂരിറ്റി സ്റ്റാഫ് – 5, സാനിറ്റേഷൻ സ്റ്റാഫ് – 5 എന്നിങ്ങനെയാണ് ഒഴിവുകൾ. അനിമൽ കീപ്പർ ട്രെയിനി തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ 2025 ജനുവരി 1 ന് 28 വയസ്സ് കഴിയാത്തവരായിരിക്കണം. സെക്യൂരിറ്റി സ്റ്റാഫ് തസ്തിരകയിലേയ്ക്ക് അപേക്ഷിക്കുന്നവർ 2025 ജനുവരി 1-ന് 55 വയസ്സ് കഴിയാത്തവരും (വനം വകുപ്പിൽ 60 വയസ്സ്). സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ 2025 ജനുവരി 1 ന് 45 വയസ്സ് കഴിയാത്തവരുമായിരിക്കണം. ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു. 

അനിമൽ കീപ്പർ ട്രെയിനി

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.
ശാരീരിക യോഗ്യത: പുരുഷന്മാർക്ക്: ഉയരം 163 സെ.മീ, നെഞ്ചളവ് 81 സെ.മീ (5 സെ.മീ. വികാസം). സ്ത്രീകൾക്ക്: ഉയരം 150 സെ.മീ.

സെക്യൂരിറ്റി സ്റ്റാഫ്

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം. 
പ്രവർത്തന പരിചയം: ആർമി / നാവികസേന / വ്യോമസേനയിലോ ബീറ്റ് ഓഫീസർ / സെഷൻ ഓഫീസർ തസ്തികകളിലോ 10 വർഷത്തെ പരിചയം.

സാനിറ്റേഷൻ സ്റ്റാഫ്

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം
പ്രവർത്തന പരിചയം: ശുചിത്വ തൊഴിലാളി അല്ലെങ്കിൽ സർക്കാർ / പൊതു സ്ഥാപനങ്ങളിൽ മുഴുവൻ സമയ ജോലി. 

അപേക്ഷിക്കേണ്ടതെങ്ങനെ?

വനം വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ https://forest.kerala.gov.in/ സന്ദർശിക്കുക
ഹോം പേജിലുള്ള റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത് അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ്പ് ചെയ്ത ശേഷം അപേക്ഷ പൂർത്തിയാക്കുക
ഫീസ് അടച്ച് അപേക്ഷ സമ‍‍ർപ്പിക്കുക
ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

READ MORE:  പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം, ആകർഷകമായ ശമ്പളം; അപേക്ഷ ക്ഷണിച്ചു, വിശദ വിവരങ്ങൾ ഇതാ

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video