വർക്ക് ഫ്രം ഓട്ടോ! സംഗതി ഓട്ടോയാണ്, പക്ഷേ, സീറ്റ് പൊളിയാണ്….; വൈറലായി ഒരു ഓട്ടോ ചിത്രം
ബെംഗളൂരു നിവാസികൾക്കും സമൂഹ മാധ്യമ ഉപയോക്താക്കൾക്കും “പീക്ക് ബംഗളൂരു മൊമെന്‍റ്” ട്രെൻഡ് സുപരിചിതമാണ്. അറിയാത്തവർക്കായി, ബംഗളൂരു നഗര ജീവിതവുമായി ബന്ധപ്പെട്ട രസകരമായ അല്ലെങ്കിൽ അസാധാരണമായ ഏതെങ്കിലും സംഭവങ്ങളാണ് ഈ ട്രെൻഡിൽ ഉൾപ്പെടുന്നത്. അത്തരത്തിലുള്ള ഒരു സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്. ഇക്കുറി ഒരു ഓട്ടോ ഡ്രൈവറും അയാളുടെ ഓട്ടോറിക്ഷയുമാണ് സമൂഹ മാധ്യമ കുറിപ്പിലെ കഥാപാത്രങ്ങൾ. രൂപ മാറ്റം വരുത്തിയ ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. സാധാരണയായി ഓട്ടോറിക്ഷയിൽ