റൺ ഔട്ട്, ക്യാച്ച്, ബൗൾഡ്, 3 തവണ ജീവൻ കിട്ടിയ സ്മിത്തിനെ ഒടുവില്‍ ബൗള്‍ഡാക്കി ഷമി; 200 കടന്ന് ഓസീസ്
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ്. 39 റണ്‍സോടെ അലക്സ് ക്യാരിയും ഒരു റണ്ണുമായി ബെന്‍ ഡ്വാർഷൂയിസും ക്രീസില്‍. ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ(0) നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും തുടക്കത്തില്‍ മുഹമ്മദ് ഷമി വിട്ടു കളഞ്ഞ ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ