‘സെലിബ്രിറ്റി ആയാൽ വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ടോ?’, ശ്രുതി രജനീകാന്ത്
മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടി ശ്രുതി രജനീകാന്ത്. ചുരുക്കം കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം ‘ചക്കപ്പഴം’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രശസ്‍തയായത്. പരമ്പരയിലെ ‘പൈങ്കിളി’ എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. വിവാഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമൊക്കെയാണ് ശ്രുതി കൗമുദി മൂവീസിനു നൽകിയ പുതിയ അഭിമുഖത്തിൽ തുറന്നു പറയുന്നത്. ”കല്യാണത്തിന്റെ കാര്യം വരുമ്പോൾ ആണ് വീട്ടിൽ അടി. അല്ലാതെ മറ്റെല്ലാ കാര്യങ്ങൾക്കും അവർ എനിക്കു സപ്പോർട്ട് ആണ്. ബിസിനസ് തുടങ്ങാൻ