24 ലക്ഷം കുഞ്ഞുങ്ങളെ രക്ഷിച്ച ആ മനുഷ്യൻ വിടവാങ്ങി, ആരാണ് ‘ദി മാൻ വിത്ത് ദി ഗോൾഡൻ ആം’ ജെയിംസ് ഹാരിസൺ
‘ദി മാൻ വിത്ത് ദി ഗോൾഡൻ ആം’ എന്ന് വിളിപ്പേരുള്ള ജെയിംസ് ഹാരിസൺ വിടവാങ്ങി. തൻറെ രക്തത്തിലെ അപൂർവ്വ പ്ലാസ്മയിലൂടെ ലോകമെമ്പാടുമുള്ള ഏകദേശം 24 ലക്ഷം കുഞ്ഞുങ്ങൾക്കാണ് ഇദ്ദേഹം ജീവിതം സമ്മാനിച്ചത്. 60 വർഷക്കാലത്തിനിടയിൽ തൻറെ അപൂർവ്വ പ്ലാസ്മ ഇദ്ദേഹം 1100 തവണ ദാനം ചെയ്തു. 88 -ാം വയസ്സിലാണ് ഇദ്ദേഹത്തിൻറെ വിടവാങ്ങൽ. ഹാരിസണിന്റെ രക്തത്തിൽ അടങ്ങിയിരുന്ന ആൻ്റി-ഡി ആൻ്റിബോഡിയാണ് ഇദ്ദേഹത്തിൻറെ രക്തത്തെ അപൂർവമാക്കിയത്. ഗർഭസ്ഥ ശിശുക്കളിലെ RhD എന്നറിയപ്പെടുന്ന റിസസ് രോഗം ഭേദമാക്കുന്നതിൽ ആൻ്റി-ഡി നിർണായക